Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : First Phase

Pathanamthitta

സെ​ന്‍​സ​സ് ഒ​ന്നാം​ഘ​ട്ട പ്ര​വ​ര്‍​ത്ത​നം: പ​ത്ത​നം​തി​ട്ട ജി​ല്ല​യ്ക്ക് ര​ണ്ടാം സ്ഥാ​നം

പ​ത്ത​നം​തി​ട്ട: ജ​ന​സം​ഖ്യാ ക​ണ​ക്കെ​ടു​പ്പി​ന്‍റെ ഒ​ന്നാം​ഘ​ട്ട​മാ​യ ഭ​വ​ന​പ​ട്ടി​ക​പ്പെ​ടു​ത്ത​ലും വി​വ​ര​ശേ​ഖ​ര​ണ​ത്തി​ലും സം​സ്ഥാ​ന​ത​ല​ത്തി​ല്‍ പ​ത്ത​നം​തി​ട്ട ജി​ല്ല​യ്ക്ക് ര​ണ്ടാം സ്ഥാ​നം. ആ​റ് താ​ലൂ​ക്കു​ക​ളി​ലും നാ​ല് ന​ഗ​ര​സ​ഭ​ക​ളി​ലു​മാ​യി ജി​ല്ല​യി​ല്‍ ആ​കെ 2094 ഹൗ​സ് ലി​സ്റ്റിം​ഗ്
ബ്ലോ​ക്കു​ക​ളാ​ണ് (എ​ച്ച്എ​ല്‍​ബി) ഉ​ണ്ടാ​യി​രു​ന്ന​ത്. ഫീ​ല്‍​ഡ് പ്ര​വ​ര്‍​ത്ത​ങ്ങ​ള്‍​ക്ക് 2073 എ​ന്യു​മ​റേ​റ്റ​ര്‍​മാ​രെ​യും 349 സൂ​പ്പ​ര്‍​വൈ​സ​ര്‍​മാ​രെ​യും നി​യോ​ഗി​ച്ചി​രു​ന്നു.

പ്ര​തി​കൂ​ല​മാ​യ കാ​ലാ​വ​സ്ഥ​യും ദു​ര്‍​ഘ​ട​മാ​യ ഭൂ​പ്ര​കൃ​തി​യും മ​റി​ക​ട​ന്നാ​ണ് സെ​ന്‍​സ​സ് പ്ര​വ​ര്‍​ത്ത​നം വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്കി​യ​ത്.
സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും വ​ലി​യ ഡി​വി​ഷ​നാ​യ റാ​ന്നി മേ​ഖ​ല​യി​ലെ ശ​ബ​രി​മ​ല പോ​ലെ​യു​ള്ള അ​തീ​വ​ദു​ഷ്‌​ക​ര​മാ​യ എ​ച്ച്എ​ല്‍​ബി​ക​ളും വെ​ല്ലു​വി​ളി​ക​ളാ​യി​രു​ന്നു.

ജൂ​ണ്‍ 15 മു​ത​ല്‍ 30 വ​രെ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ത​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ള്‍ സെ​ന്‍​സ​സ് വെ​ബ്‌​പോ​ര്‍​ട്ട​ല്‍ മു​ഖേ​ന സ്വ​യം സ​മ​ര്‍​പ്പി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു.

ജി​ല്ല​യി​ല്‍ 55,000ല്‍​പ്പ​രം കു​ടും​ബ​ങ്ങ​ള്‍ സ്വ​യം വി​വ​ര​ങ്ങ​ള്‍ ന​ല്‍​കി സെ​ല്‍​ഫ് എ​ന്യൂ​മ​റേ​ഷ​ന്‍റെ ഭാ​ഗ​മാ​യി. ഈ ​പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ ശ​ത​മാ​ന ക​ണ​ക്കി​ല്‍ സം​സ്ഥാ​ന​ത്ത് ര​ണ്ടാം സ്ഥാ​ന​മാ​ണ് ജി​ല്ല​യ്ക്ക്. സെ​ന്‍​സ​സ് പ്ര​വ​ര്‍​ത്ത​ങ്ങ​ള്‍​ക്ക് ഓ​രോ ചാ​ര്‍​ജു​ക​ളി​ലും ഹൗ​സ് ലി​സ്റ്റിം​ഗ് ബ്ലോ​ക്കു​ക​ള്‍ രൂ​പീ​ക​രി​ച്ചു പൂ​ര്‍​ത്തി​യാ​ക്കു​ന്ന​തി​ല്‍ ജി​ല്ല ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി.

ക​ഴി​ഞ്ഞ ഒ​ന്നു മു​ത​ല്‍ 30 വ​രെ​യു​ള്ള കാ​ല​യ​ള​വി​ലാ​ണ് എ​ന്യു​മ​റേ​റ്റ​ര്‍​മാ​ര്‍ നേ​രി​ട്ട് വീ​ടു​ക​ളി​ലെ​ത്തി വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ അ​തി​ന് മു​മ്പ് ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ വീ​ടു​ക​ളി​ലെ​യും സെ​ന്‍​സ​സ് ക​ണ​ക്കെ​ടു​പ്പ് പൂ​ര്‍​ത്തി​യാ​ക്കി സം​സ്ഥാ​ന​ത​ല​ത്തി​ല്‍ ര​ണ്ടാ​സ്ഥാ​നം കൈ​വ​രി​ക്കാ​ന്‍ ജി​ല്ല​യ്ക്കാ​യി.

സെ​ന്‍​സ​സ് ഒ​ന്നാം​ഘ​ട്ട പ്ര​വ​ര്‍​ത്ത​നം സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്കു​ന്ന​തി​ന് പ്രി​ന്‍​സി​പ്പ​ല്‍ സെ​ന്‍​സ​സ് ഓ​ഫീ​സ​റാ​യ ജി​ല്ലാ​ക​ള​ക്‌​ട​ര്‍ എ. ​നി​സാ​മു​ദീ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കൃ​ത്യ​മാ​യ അ​വ​ലോ​ക​ന​യോ​ഗം ന​ട​ത്തി ആ​വ​ശ്യ​മാ​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു.

Kerala

ത​ദ്ദേ​ശ​പ്പോ​ര്: പോ​ളിം​ഗ് കു​തി​ക്കു​ന്നു, 60 ശതമാനം കടന്നു

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​ദ്യ​ഘ​ട്ട വോ​ട്ടെ​ടു​പ്പി​ൽ മി​ക​ച്ച പോ​ളിം​ഗ്. വൈകുന്നേരം നാല് വരെ 60 ശ​ത​മാ​നം പേ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. ഏ​റ്റ​വും കു​റ​വ് പോ​ളിം​ഗ് തി​രു​വ​ന​ന്ത​പു​ര​ത്തും (55.71%) കൂ​ടു​ത​ൽ പോ​ളിം​ഗ് എറണാകുളത്തുമാണ് (63.54%) രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ആ​ല​പ്പു​ഴ​ 62.64%, കൊ​ല്ലം 59.68%, പ​ത്ത​നം​തി​ട്ട 57.49%, കോ​ട്ട​യം 60.02%, ഇ​ടു​ക്കി 58.84% എ​ന്നി​ങ്ങ​നെ​യാ​ണ് ജി​ല്ലാ അ​ടി​സ്ഥാ​ന​ത്തി​ലെ പോ​ളിം​ഗ് ശ​ത​മാ​നം. സ്ഥാ​നാ​ർ​ഥി​ക​ൾ എ​ല്ലാ​വ​രും രാ​വി​ലെ ത​ന്നെ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി.

ക​ഴി​ഞ്ഞ ഒ​രു മാ​സം ന​ട​ത്തി​യ പ്ര​ചാ​ര​ണം ജ​ന​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത​തി​ന്‍റെ തെ​ളി​വാ​ണ് പോ​ളിം​ഗി​ൽ കാ​ണാ​ൻ ക​ഴി​യു​ന്ന​ത്. ഉ​യ​ർ​ന്ന പോ​ളിം​ഗ് ത​ങ്ങ​ൾ​ക്ക് അ​നു​കൂ​ല​മാ​ണെ​ന്ന് രാ​ഷ്ട്രീ​യ പാ​ർ​ട്ടി നേ​താ​ക്ക​ൾ പ​റ​ഞ്ഞു. ചി​ല​യി​ട​ങ്ങ​ളി​ൽ വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ൾ പ​ണി​മു​ട​ക്കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ ത​ർ​ക്ക​ങ്ങ​ളൊ​ഴി​ച്ചാ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പൊ​തു​വെ സ​മാ​ധാ​ന​പ​ര​മാ​യി​രു​ന്നു.

വോ​ട്ടിം​ഗ് മെ​ഷീ​ൻ മാ​റി​യ​തി​നെ തു​ട​ർ​ന്ന് പ​ത്ത​നാ​പു​ര​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് വൈ​കി​യാ​ണ് ആ​രം​ഭി​ച്ച​ത്. പ​ട്ടാ​ഴി പാ​ണ്ടി​ത്തി​ട്ട ഗ​വ. എ​ൽ​പി​എ​സി​ലെ ബൂ​ത്തി​ൽ ന​ടു​ത്തേ​രി ബ്ലോ​ക്ക് ഡി​വി​ഷ​ന്‍റെ മെ​ഷി​നാ​യി​രു​ന്നു എ​ത്തി​ക്കേ​ണ്ടി​യി​രു​ന്ന​ത്. പ​ക​രം ത​ല​വൂ​ർ ഡി​വി​ഷ​നി​ലെ വോ​ട്ടിം​ഗ് മെ​ഷി​നാ​ണ് എ​ത്തി​ച്ച​ത്.

ഇ​തോ​ടെ പ​ട്ടാ​ഴി​യി​ലും ത​ല​വൂ​രി​ലും വോ​ട്ടിം​ഗ് വൈ​കി​യാ​ണ് ആ​രം​ഭി​ച്ച​ത്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. ന​ഷ്ട​പ്പെ​ട്ട സ​മ​യ​ത്തി​നു പ​ക​ര​മാ​യി അ​ധി​ക സ​മ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലെ 595 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കാ​ണ് ഇ​ന്ന് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. ബാ​ക്കി​യു​ള്ള ഏ​ഴു​ജി​ല്ല​ക​ള്‍​ക്ക് വ്യാ​ഴാ​ഴ്ച​യാ​ണ് വോ​ട്ടെ​ടു​പ്പ്. 13ന് ​രാ​വി​ലെ വോ​ട്ടെ​ണ്ണും.

Kerala

ത​ദ്ദേ​ശാ​ര​വം: ആ​ദ്യ മ​ണി​ക്കൂ​റി​ൽ മി​ക​ച്ച പ്ര​തി​ക​ര​ണം ; പോ​ളിം​ഗ് 7.5 %

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ മി​ക​ച്ച പോ​ളിം​ഗ്. വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ച് ഒ​രു മ​ണി​ക്കൂ​ർ പി​ന്നി​ട്ട​പ്പോ​ൾ 7.5 ശ​ത​മാ​നം പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി. പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം ജി​ല്ല​ക​ളി​ൽ എ​ട്ടു​ശ​ത​മാ​ന​വും ഇ​ടു​ക്കി, തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം ജി​ല്ല​യി​ൽ ഏ​ഴു ശ​ത​മാ​ന​വും എ​റ​ണാ​കു​ളത്ത് 8.5 ശ​ത​മാ​ന​വും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി.

തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, കൊ​ച്ചി കോ​ർ​പ​റേ​ഷ​നു​ക​ൾ ഉ​ൾ​പ്പെ​ടെ 595 ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലെ 11,168 വാ​ർ​ഡു​ക​ളി​ലേ​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. 15,432 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളാ​ണ് ഒ​ന്നാം​ഘ​ട്ട​ത്തി​ലു​ള്ള​ത്. ആ​ദ്യ ഘ​ട്ട​ത്തി​ൽ ആ​കെ 480 പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ളു​ണ്ട്.

ആ​ദ്യം ഘ​ട്ട​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പ്ര​ശ ബാ​ധി​ത ബൂ​ത്തു​ക​ളു​ള്ള​ത് തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലാ​ണ്. 186 പ്ര​ശ്‌​ന ബാ​ധി​ത ബൂ​ത്തു​ക​ളാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തു​ള്ള​ത്.

 

 

 

 

Kerala

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്; ഒ​ന്നാം​ഘ​ട്ട​ത്തി​ന്‍റെ കൊ​ട്ടി​ക്ക​ലാ​ശം ഞാ​യ​റാ​ഴ്ച

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഒ​ന്നാം​ഘ​ട്ട പ്ര​ചാ​ര​ണ​ത്തി​ന് ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം അ​റി​ന് സ​മാ​പ​നം കു​റി​ക്കും. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലാ​ണ് ഞാ​യ​റാ​ഴ്ച പ​ര​സ്യ പ്ര​ചാ​ര​ണം സ​മാ​പി​ക്കു​ന്ന​ത്.

ഈ ​ഏ​ഴു ജി​ല്ല​ക​ളി​ൽ ചൊ​വ്വാ​ഴ്ച​യാ​ണ് വോ​ട്ടെ​ടു​പ്പ്. രാ​വി​ലെ ഏ​ഴു​മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പ്. ഇ​വി​ട​ങ്ങ​ളി​ൽ വോ​ട്ടെ​ടു​പ്പി​നു​ള്ള ഒ​രു​ക്കങ്ങൾ അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണെ​ന്ന് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു. ഒ​ന്നാം​ഘ​ട്ട​ത്തി​ൽ 1,32,83739 വോ​ട്ട​ർ​മാ​രാ​ണ് പോ​ളിം​ഗ് ബൂ​ത്തി​ലേ​ക്ക് പോ​കു​ന്ന​ത്.

ഏ​ഴു ജി​ല്ല​ക​ളി​ലെ 595 ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലെ 11,168 വാ​ർ​ഡു​ക​ളി​ലാ​യി 36,630 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് ഒ​ന്നാം​ഘ​ട്ടം ജ​ന​വി​ധി തേ​ടു​ന്ന​ത്. ര​ണ്ടാം​ഘ​ട്ട വോ​ട്ടെ​ടു​പ്പു ന​ട​ക്കു​ന്ന തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ ഒ​മ്പ​തി​ന് വൈ​കു​ന്നേ​രം പ​ര​സ്യ​പ്ര​ചാ​ര​ണം അ​വ​സാ​നി​ക്കും. 11നാ​ണ് ഇ​വി​ട​ങ്ങ​ളി​ൽ വോ​ട്ടെ​ടു​പ്പ്. 13നു ​ഫ​ലം അ​റി​യാ​നാ​കും.

സം​സ്ഥാ​ന​ത്താ​കെ 2448 പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ളു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. സാ​ധാ​ര​ണ ബൂ​ത്തു​ക​ളി​ൽ വോ​ട്ടെ​ടു​പ്പു​ദി​വ​സം ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ വി​ന്യ​സി​ക്കു​ക​യാ​ണെ​ങ്കി​ൽ പ്ര​ശ്ന ബാ​ധി​ത ബൂ​ത്തു​ക​ളി​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗ​ങ്ങ​ളു​ടെ പ്ര​ശ്ന സാ​ധ്യ​ത എ​ത്ര​ത്തോ​ള​മു​ണ്ടാ​കാ​മെ​ന്ന റി​പ്പോ​ർ​ട്ടു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് വി​ന്യാ​സം.

 

National

ബി​ഹാ​റി​ൽ മി​ക​ച്ച പോ​ളിം​ഗ്

പാ​റ്റ്ന: ബി​ഹാ​റി​ൽ ആ​ദ്യ​ഘ​ട്ട​ത്തി​ൽ മി​ക​ച്ച പോ​ളിം​ഗ്. വൈ​കു​ന്നേ​രം മൂ​ന്നു 53.77 ശ​ത​മാ​നം പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി. ക​ഴി​ഞ്ഞ ത​വ​ണ ആ​ദ്യ ഘ​ട്ട​ത്തി​ൽ 55.68 ശ​ത​മാ​നം ആ​യി​രു​ന്നു ആ​കെ പോ​ളിം​ഗ്. ബി​ഹാ​റി​ലെ 243 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ൽ 121 ഇ​ട​ങ്ങ​ളി​ലാ​ണ് ഇ​ന്ന് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.

വാ​ശി​യേ​റി​യ പ്ര​ചാ​ര​ണം വോ​ട്ടിം​ഗി​ലും പ്ര​തി​ഫ​ലി​ക്കു​ന്ന കാ​ഴ്ച​യാ​ണ് ബി​ഹാ​റി​ൽ നി​ന്നും കാ​ണു​ന്ന​ത്. ബെ​ഗു​സ​രാ​യ് ജി​ല്ല​യി​ലാ​ണ് കൂ​ടു​ത​ൽ പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

അ​തേ​സ​മ​യം ബി​ഹാ​ർ ഉ​പ​മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ഹ​ന​വ്യൂ​ഹ​ത്തി​ന് നേ​രെ അ​തി​ക്ര​മ​മു​ണ്ടാ​യി. ഉ​പ​മു​ഖ്യ​മ​ന്ത്രി വി​ജ​യ് സി​ൻ​ഹ​യു​ടെ കാ​റി​നു നേ​രെ ക​ല്ലെ​റു​ണ്ടാ​യി. ബി​ഹാ​റി​ലെ ല​ക്കി​സ​റാ​യി​ലാ​ണ് അ​തി​ക്ര​മ​മു​ണ്ടാ​യ​ത്.

രാ​ഘോ​പൂ​രി​ൽ നി​ന്ന് മ​ത്സ​രി​ക്കു​ന്ന മ​ഹാ​സ​ഖ്യ​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യും ആ​ർ‌​ജെ‌​ഡി നേ​താ​വു​മാ​യ തേ​ജ​സ്വി യാ​ദ​വും ഉ​പ​മു​ഖ്യ​മ​ന്ത്രി സാ​മ്രാ​ട്ട് ചൗ​ധ​രി​യും എ​ൽ​ജെ​പി നേ​താ​വും കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ ചി​രാ​ഗ് പാ​സ്വാ​നും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി.

Latest News

Corehub Up